കഴിഞ്ഞ
ആഴ്ച എടുത്തു പറയത്തക്ക
കാര്യമായ വിശേഷങ്ങള്‍
ഇല്ലായിരുന്നു.
ദൈവത്തിന്റെ
കാരുണ്യം മൂലം ഒരുപാട്
സന്മനസ്കരുടെ സഹായം ലഭിക്കുന്നുണ്ട്
. അത്
കൊണ്ട് തന്നെ വലിയ അല്ലലില്ലാതെ
കാര്യങ്ങള്‍ നടക്കുന്നു.
28-09-2011
ഇന്ന്
ഭാര്യ നിര്‍മ്മല അടുത്തുള്ള
ദേവാലയത്തില്‍ പോയി വരുമ്പോഴാണ്
കണ്ടത് ,
ഏകദേശം
പതിനഞ്ചു വയസ്സ് പ്രായം
തോന്നിക്കുന്ന ഒരു കുട്ടി
പ്രാകൃത വേഷത്തില്‍ റോഡില്‍കൂടി
നടന്നു പോകുന്നത്.
അവനെ
കണ്ടപ്പോള്‍ത്തന്നെ തന്നെ
മനസ്സിലായി ആരോരുമില്ലാതെ
മാനസികരോഗം പിടിപെട്ടു
അലയുന്നവനാണ് എന്ന്.
ഭാര്യയുടെ
ഫോണ്‍ ലഭിച്ചയുടനെ ഞാനും
എന്റെ സുഹൃത്തും വണ്ടിയെടുത്ത്
അവിടേക്ക് പോയി അവനെ ഇവിടെ
കൂട്ടി കൊണ്ട് വന്നു.
ഇതുവരേക്കും
അവന്റെ സ്വദേശവും പേരും ഒന്നും
തന്നെ മനസ്സിലാക്കാന്‍
കഴിഞ്ഞിട്ടില്ല,
എല്ലാം
സാവധാനം ചെയ്യാം.
ഏതായാലും
പ്രകൃതം കാണുമ്പോള്‍ അവന്‍
ഉത്തരേന്ത്യക്കാരനാണെന്ന്
തോന്നുന്നു.
02-10-2011
ഇന്ന്
ഗാന്ധിജയന്തി.
പതിവിലും
അധികം സന്ദര്‍ശകര്‍ ഇവിടെ
വന്നിരുന്നു.
രാവിലെ
ഒരു പത്തുമണിയോടെ തലശ്ശേരി
ബ്രണ്ണന്‍ കോളേജിലെ NCC
ക്യാമ്പ്
അംഗങ്ങളും,
മറ്റു
സാമൂഹ്യ സഹായ കൂട്ടായ്മകളായ
'HELP ന്‍റെയും
'സ്വാന്തന'
ത്തിന്റെയും
അംഗങ്ങള്‍ വന്നിരിന്നു.
അവര്‍
നമ്മുടെ അന്തേവാസികള്‍ക്ക്
ഉച്ച ഭക്ഷണവും കൂടാതെ,
വസ്ത്രങ്ങള്‍
, സോപ്പ്,
ഔഷധങ്ങള്‍
തുടങ്ങി ഒരു പാട് സാധനങ്ങളും
തന്നു.
ഇത്തരത്തില്‍കിട്ടുന്ന
സഹായങ്ങള്‍ നമ്മുടെ
അന്തേവാസികള്‍ക്ക് വളരെ
പ്രയോജനങ്ങള്‍ ആണെന്ന്
മാത്രമല്ല,
എനിക്ക്
ഞാന്‍ തിരഞ്ഞെടുത്ത ഈ ശുശ്രൂഷാ
വഴി ഇനിയും മുന്നോട്ട് കൊണ്ട്
പോകാനുള്ള ഊര്‍ജ്ജവും തരുന്നു.
ഉച്ച
കഴിഞ്ഞ് പേരാവൂരിലെ “Y's
Mens” ക്ലബ്
ഭാരവാഹികളും,
സമൂഹത്തിന്റെ
മുന്‍നിരയില്‍ നില്‍ക്കുന്നവരുമായ
കുറേപേര്‍ വന്നു.
അവരും
മുന്‍പ് പറഞ്ഞത് പോലെ അരി
തുടങ്ങിയ ഭക്ഷണ സാധനങ്ങളും
കൊണ്ടായിരുന്നു വന്നത്.
നമ്മേ
സഹായിക്കുന്ന എല്ലാവരുടെയും
നല്ല മനസ്സിന് എങ്ങിനെ നന്ദി
പറയണം എന്നെനിക്കറിയില്ല.
ഒരു
കാര്യം മാത്രം ഉറപ്പിച്ച്
പറയാം,
ദൈവം
നിങ്ങളെ ഒരിക്കലും കൈവെടിയുകയില്ല,
കാരണം
ഇവര്‍ക്ക് വേണ്ടി ചെയ്യുന്ന
ഏതൊരുകാര്യവും ദൈവസ്തുതിയാണ്.
No comments:
Post a Comment